എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തും;സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Monday 27th March 2017 11:35pm

തിരുവനന്തപുരം: പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായിരുന്നിട്ടും കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവയെ പ്രശ്‌നങ്ങളായി തന്നെ കണ്ടു കൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Also Read: ‘എങ്ങും അസ്വാതന്ത്ര്യത്തിന്റെ മുള്‍കിരീടങ്ങള്‍ ചൂടിയ സ്ത്രീയ്ക്കായി’; സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ തത്സമയ നാടകവുമായി വീണ്ടും ആര്‍ട്ടിസ്റ്റ് ബേബി


ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പു തന്നെ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനുള്ള നടപടികള്‍ ഏതാണ്ടു പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തും, ആദ്യഘട്ടത്തില്‍ 15 ശതമാനമായി വര്‍ധിപ്പിക്കും, പിന്നീട് ഘട്ടം ഘട്ടമായി 50 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement