എഡിറ്റര്‍
എഡിറ്റര്‍
കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കി മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം
എഡിറ്റര്‍
Tuesday 13th June 2017 8:51pm

കൊച്ചി: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴിയൊരുക്കി മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം. പുതിയ മദ്യനയം പ്രകാരം ത്രീ സ്റ്റാര്‍ പദവി പുതിയതായി ഹോട്ടലിന് ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതുസംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്ത് ത്രീ സ്റ്റാറും അതിന് മുകളില്‍ പദവിയുള്ളതുമായ എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കും. നിലവില്‍ ടൂ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ ത്രീ സ്റ്റാറിലേക്ക് ഉയര്‍ത്തിയാലും ലൈസന്‍സ് ലഭിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

എഫ്.എല്‍ 3, എഫ്എല്‍ 11 ലൈസന്‍സുകളുള്ള റെസ്റ്റോറന്റുകളില്‍ ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ഹാളുകളില്‍ മദ്യം വിളമ്പുന്നതിനുള്ള അനുവാദം നല്‍കുന്നതാണ്. കോണ്‍ഫറന്‍സുകള്‍, ടൂറിസം എന്നിവ ലക്ഷ്യമിട്ടാണ് ഈ നടപടി.

വിദേശമദ്യ ചട്ടം അനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലര്‍ തുടങ്ങിയ അനുമതികള്‍ യോഗ്യതയുള്ള ഹോട്ടലുകള്‍ക്ക് തുടര്‍ന്നും നല്‍കുന്നതാണ്.

Advertisement