കോഴിക്കോട് : സംസ്ഥാനജീവനക്കാര്‍ക്ക് എപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ ശമ്പളം ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 1.07.09 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെയുള്ള ശമ്പളവര്‍ധനവായിരിക്കും ജീവനക്കാര്‍ക്ക് ലഭ്യമാക്കുക. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

65 ശതമാനം ഡി എ ശമ്പളത്തില്‍ ലയിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി മൂന്നാംവാരം മുതല്‍ പുതുക്കിയ ശമ്പളം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.