ന്യൂദല്‍ഹി: രാജ്യത്ത് എണ്ണപര്യവേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് 34 ബ്ലോക്കുകളാണ് എണ്ണപര്യവേഷണ മേഖലയില്‍പ്പെടുക. ഇതില്‍ എട്ട് ആഴക്കടല്‍ എണ്ണ പര്യവേഷണവും ഏഴ് തീരക്കടല്‍ പര്യവേഷണവും ഉള്‍പ്പെടുന്നു.

കേരള- കൊങ്കണ്‍ തീരത്ത് എണ്ണ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പുറത്തിറക്കി. ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നയം. മേഖലയിലെ ഒന്‍പതാംവട്ട ഖനനനത്തിനുള്ള നയമാണ് പുതുക്കിയത്. കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊങ്കണ്‍ തീരത്തെ മൂന്നു ബ്ലോക്കുകളും ആഴക്കടലിലെ ഒരു ബ്ലോക്കുമാണ് പുതുക്കിയ നയം അനുസരിച്ച് പര്യവേഷണത്തിന് വിധേയമാകുക.

കൊച്ചയില്‍ ഒ.എന്‍.ജി.സി നടത്തിയ പര്യവേഷണത്തില്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പെട്രോളിയം സെക്രട്ടറി അറിയിച്ചു.