എഡിറ്റര്‍
എഡിറ്റര്‍
വീണ്ടുമൊരു പ്രേതകഥ ബാങ്കിള്‍സ്
എഡിറ്റര്‍
Tuesday 5th November 2013 2:52pm

ajamal

നവാഗതനായ ഡോക്ടര്‍ സുവിദ് വിന്‍സണ്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ബാങ്കിള്‍സ്. അജ്മല്‍ അമീറും പൂനം കൗറുമാണ് ചിത്രത്തിലെ നായകനും നായികയും.

പ്രണയവും പ്രേതകഥയും ഒന്നിക്കുന്ന ചിത്രമാണ് ബാങ്കിള്‍സ്. വിവേക് അറിയപ്പെടുന്ന സിനിമാ കാമറാമാനാണ്. ഭാര്യ അവന്തിക

വിവേകിന്റെ പ്രാചീനമായ തറവാടുവീട്ടിലേക്ക് പോകണമെന്ന ഭാര്യയുടെ ആവശ്യപ്രകാരം ഇരവരും തറവാട്ടിലേക്ക് യാത്രയാവുകയാണ്.

ഈ തറവാടിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞതുകേട്ടിട്ടാണ് അവന്തികയ്ക്കു പോകാന്‍ താല്‍പര്യമുണ്ടായത്.

തറവാട്ടില്‍ മറ്റാരുമില്ല. കാര്യങ്ങള്‍ നോക്കാന്‍ ഒരു കാര്യസ്ഥന്‍ മാത്രം. വിവേകും ഭാര്യയും ആ തറവാട്ടില്‍ താമസം ആരംഭിച്ച അന്ന് മുതല്‍ ആ നാട്ടിലും നാട്ടുകാര്‍ക്കിടയിലും ദുരന്തങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.

ആര്‍ക്കും ഒന്നും മനസിലായില്ല. തെളിവായി ലഭിക്കുന്നത് ഏതാനും വളകള്‍ മാത്രം. ഈ വളകളുടെ പിന്നിലെ സത്യം തേടിയുള്ള യാത്രയില്‍ തിരിച്ചറിയുന്ന ഉദ്വേഗജനകങ്ങളായ മുഹൂര്‍ത്തങ്ങളാണ് ബാങ്കിള്‍സ് പറയുന്നത്.

തലൈവാസല്‍ വിജയ്, ദിനേശ് പണിക്കര്‍, വിജയ് മേനോന്‍, നെല്‍സണ്‍, അജീഷ് കോട്ടയം, കന്നഡ താരം അരുണ്‍ ദേവസ്യ, അര്‍ച്ചനാ കവി, ദേവപ്രിയ, കേതകി, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു താരങ്ങള്‍.

സിറ്റാഡന്‍ സിനിമാസിന്റെ ബാനറില്‍ ദീപ്തി ബി ഉണ്ണി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് രാമന്‍ നിര്‍വഹിക്കുന്നു. ശ്യാം മേനോന്‍ തിരക്കഥ, സംഭാഷണം എഴുതുന്നു. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകരുന്നത് സംവിധായകന്‍ ഡോക്ടര്‍ സുവിദ് വില്‍സനാണ്.

Advertisement