എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുടെ സുരക്ഷക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍
എഡിറ്റര്‍
Wednesday 1st January 2014 3:47pm

women-safety-mobile-ap

സ്ത്രീകള്‍ക്കൊരു പുതുവല്‍സര സമ്മാനമായി ദല്‍ഹി മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പുതിയ ടെല്‍ടൈല്‍ ആപ്ലികേഷനുമായി രംഗത്ത്.

ആന്‍ഡ്രോയിഡും സ്മാര്‍ട്ട് ഫോണിലും ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ടെല്‍ടൈല്‍. ഗൂഗിള്‍ പ്ലേയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതയ അപ്ലിക്കേഷന്‍ ഈ മാസം മൂന്നാം ആഴ്ചയോടെ പുറത്തിറങ്ങും.

ടെല്‍ടൈല്‍ ടൗണ്‍ ലോഡ് ചെയ്താല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ബന്ധുക്കള്‍ക്കോ മറ്റോ മെസേജ് പോകുന്ന സംവിധാനമാണിത്. പോലീസിനോ മറ്റോ സെക്യൂരിറ്റി അലര്‍ട്ട് പോകുന്ന ഈ സംവിധാനത്തില്‍ ദൃശ്യമെസേജും അയക്കാന്‍ പറ്റും.

അപ്ലിക്കേഷനില്‍ മൂന്ന് ബട്ടനുകളാണ് ഉള്ളത്. ട്രാക്ക് മി, ട്രാക്ക് ബൈ വെഹിക്കിള്‍, പാനിക് ബട്ടണ്‍. ഇതിലേതെങ്കിലും ഒന്ന് അമര്‍ത്തിയാല്‍ മറ്റുള്ളവര്‍ക്ക് പെട്ടൊന്ന് മെസേജ് പോകുന്നതാണിത്.

ട്രാക്ക് മി ബട്ടണ്‍ അമര്‍ത്തിയാല്‍ സ്വീകരിക്കുന്ന ആള്‍ക്ക് പെണ്‍കുട്ടി നില്‍കുന്ന സ്ഥലം മാപ്പില്‍ കൃത്യമായി കാണാന്‍ പറ്റും.

ട്രാക്ക് ബൈ വെഹിക്കിളില്‍ അയക്കുന്നയാള്‍ വാഹനത്തിന്റെ നമ്പര്‍ എഴുതുകയാണെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ അറിയാനും വാഹനത്തെ പിന്‍തുടരാനും സാധിക്കും.

പാനിക് ബടണ്‍ അമര്‍ത്തിയാല്‍ സ്വീകരിക്കുന്ന ആള്‍ക്ക് നില്‍ക്കുന്ന സ്ഥലത്തിന്റെ വിശദമായ വിവരം എസ് എം എസിലൂടെ അയക്കാന്‍ സാധിക്കും.

ജി പി എസ്, ജി പി ആര്‍ എസ് സംവിധാനമുള്ള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഡി ഐ എം ടി എസ് മാനേജിങ് ഡയറക്ടര്‍ എസ് എന്‍ സഹായ് പറഞ്ഞു.

‘ ജി പി എസ്, ജി പി ആര്‍ എസ് സംവിധാനമുള്ള ഫോണുകളില്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ പെണ്‍കുട്ടിക്ക് സന്ദേശം അയക്കാന്‍ പറ്റും. സംവിധാനം ഇല്ലാത്ത ഫോണുകളില്‍ ഇത് എസ് എം എസ് ആയി അയക്കാം’ അദ്ദേഹം പറഞ്ഞു.

ട്രാക്ക് ബൈ വെഹിക്കിള്‍ എന്ന സംവിധാനം മറ്റു ആപ്ലിക്കേഷനില്‍ ഇല്ലെന്നും ഡി ഐ എം ടി എസ് ദല്‍ഹിയെ ബസുകളെയും ഓട്ടോകളേയും നിലവില്‍ പിന്‍തുടരുന്നുണ്ടെന്നും പുതിയ അപ്ലിക്കേഷന്‍ മറ്റുള്ളവയില്‍ നിന്ന് എങ്ങനെ വ്യതസ്ഥമാകുമെന്ന ചോദ്യത്തിന് സഹായ് പറഞ്ഞു.

ജിപിഎസ് സിസ്റ്റത്തില്‍ ഉപയോഗിക്കുമമ്പോള്‍ ബാറ്ററി പെട്ടൊന്ന് കുറയുകയും ഫോണ്‍ ഓഫ് ആയി പോകുന്ന അവസ്ഥയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്ലിക്കേഷനില്‍ വാഹന നമ്പര്‍ എഴുതിയാല്‍ ഡി ഐ എം ടി എസ് അത് വേഗത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യും.

Advertisement