Categories

പുതുവത്സര സമ്മാനമായി സ്ത്രീ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്

mobile-aap

ന്യൂദല്‍ഹി: തലസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ന പുറത്തിറങ്ങും. ദല്‍ഹി മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ആണ് മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്.

ടെല്‍ടെയില്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കാം. ഉടന്‍ തന്നെ മറ്റ് ഫോണുകളിലും പുതിയ അപ്ലിക്കേഷന്‍ ലഭിക്കും.

ഈ മാസം മൂന്നാമത്തെ ആഴ്ച്ച ആപ് ഔദ്യോഗികമായി പുറത്തിറക്കും. സൗജന്യമായി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ പ്ലേ വഴി ഡൗണ്‍ലോഡ് ചെയ്യാം.

ഈ ആപ് വഴി അത്യാവശ്യങ്ങള്‍ക്ക് സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കാനുള്ള സൗകര്യമുണ്ട്. പോലീസിലേക്ക് വിവരം അറിയിക്കാനും ഉപയോക്താവിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാനും സാധിക്കും.

മൂന്ന് ബട്ടണ്‍ ഓപ്ഷനാണ് അപ്ലിക്കേഷനുള്ളത്. ട്രാക് മീ, ട്രാക് ബൈ വെഹിക്കിള്‍, പാനിക് ബട്ടണ്‍. ഇതില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും പ്രൈമറി കോണ്‍ടാക്ടിലേക്ക് സന്ദേശം പോകും.

ഉപയോക്താവിന്റെ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് ട്രാക് മീ ബട്ടണ്‍ സഹായിക്കും. ട്രാക് വെഹിക്കിള്‍ ബട്ടണ്‍ വഴി ഉപയോക്താവുള്ള വാഹനം ട്രേസ് ചെയ്യാനും സാധിക്കും.

ട്രാക് വെഹിക്കിള്‍ ഓപ്ഷന്‍ സമാനമായ മറ്റൊരു മൊബൈല്‍ ആപ്പിലും ലഭ്യമല്ലെന്നാണ് ആപ്ലിക്കേഷന്‍ നിര്‍മാതാക്കളുടെ അവകാശവാദം.

Tagged with: