Administrator
Administrator
കോണ്‍ഗ്രസിന് 10, ലീഗിന് 4, മാണിക്ക് 2 മന്ത്രിമാര്‍
Administrator
Tuesday 17th May 2011 6:48pm

umman-chandyതിരുവന്തപുരം: യുഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും തീരുമാനമായി. മുഖ്യമന്ത്രിയടക്കം 10 മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനായിരിക്കും. മുസ്ലിംലീഗില്‍നിന്ന് നാലു മന്ത്രിമാരും മാണി ഗ്രൂപ്പിന് രണ്ട്, സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി, കേരളകോണ്‍ഗ്രസ് ജേക്കബ്, കോണ്‍ഗ്രസ് ബി, ആര്‍ എസ് പി ബി എന്നിവയില്‍നിന്ന് ഒരോ മന്ത്രിമാര്‍ വീതവുമാണ് മന്ത്രിസഭയിലേക്ക് തീരുമാനമായത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗില്‍ നിന്ന് നാലുപേരും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് രണ്ടുപേരും മന്ത്രിമാരാകും. ഉമ്മന്‍ ചാണ്ടിയും ഘടകകക്ഷി നേതാക്കളുമുള്‍പ്പെടെ ഏഴംഗ മന്ത്രിസഭ അധികാരമേല്‍ക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് രാവിലെമുതല്‍ തിരുവനന്തപുരത്തു പുരോഗമിക്കുകയായിരുന്നു.

20 അംഗ മന്ത്രിസഭയാണ് രൂപീകരിക്കുകയെന്നും ആദ്യഘട്ടത്തില്‍ കക്ഷിനേതാക്കള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

തൊഴില്‍വകുപ്പ് ഷിബുബേബി ജോണും, പി.ജെ ജോസഫ് ജലവിഭവവകുപ്പും, ധനകാര്യം, നിയമം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകള്‍ കെ.എം മാണിയും കൈകാര്യം ചെയ്യും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍,പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല.

കെ.പി മോഹന് കൃഷിവകുപ്പും ടി എം ജേക്കബിന് ഗതാഗതവും ലഭിച്ചേക്കും. പി.സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസും പൊതുമരാമത്ത്, വ്യവസായ വകുപ്പുകള്‍ മുസ്ലിംലീഗും ഏറ്റെടുക്കും. മുഖ്യമന്ത്രിയെക്കൂടാതെ കോണ്‍ഗ്രസില്‍നിന്ന് ഒമ്പതു മന്ത്രിമാരും

Advertisement