ന്യൂദല്‍ഹി: മാരുതി സുസുകി ഡിസയര്‍ സെഡാന്റെ പുതിയ മോഡല്‍ വിപണയിലിറക്കി. ഡിസയര്‍ സെഡാന്റെ ഏഴ് പുതിയ വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ മോഡലിനെക്കാള്‍ നീളം കുറഞ്ഞതാണ് പുതിയ ഡിസയര്‍ സെഡാന്‍.

പുതിയ ഡിസയര്‍ സെഡാന്‍ പെട്രോളിന് 4.79 ലക്ഷം മുതല്‍ 6.54 ലക്ഷം രൂപ വരെയാണ് വില. ഡീസലിന് 5.80 ലക്ഷം മുതല്‍ 7.09 ലക്ഷം വരെയും. അതായത് നിലവിലെ മോഡലിനെക്കാളും 25,000 രൂപ മുതല്‍ 30,000 രൂപ വരെ വിലക്കുറവ്. ദല്‍ഹിയിലെ ഷോറൂം വിലയാണിത്. 1.3 ലിറ്റര്‍ ഡീഡല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഡിസയറിന്റേത്.

കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി 5.4 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ ഡിസയര്‍ സെഡാനു വേണ്ടി 230 കോടി രൂപയാണ് കമ്പനി ഇന്‍വെസ്റ്റ് ചെയ്തത്.

Malayalam News
Kerala News in English