തൊടുപുഴ: സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫിനെ സഹായിച്ചുവെന്നതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ.സ്റ്റീഫന്‍ ജോസഫിനെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. അധ്യാപകന്‍ ടി ജെ ജോസഫിനെ സഹായച്ചതിനുള്ള വിദ്വേഷമാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന് ഡോ.സ്റ്റീഫന്‍ ജോസഫ് ആരോപിച്ചു.

മാനേജ്‌മെന്റിന് പ്രിയങ്കരനായ ഒരു വിദ്യാര്‍ഥിക്കെതിരെ സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതും തനിക്കെതിരെയുള്ള ശിക്ഷാനടപടിക്ക് കരാണമായിട്ടുണ്ടെന്നും സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ പറഞ്ഞു.

എന്നാല്‍ അധ്യാപകന്‍ അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന്് മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ കോളജില്‍ നടത്തിയ ഒരു സെമിനാറുമായി ബന്ധപ്പെട്ട് അധ്യാപകന്‍ പ്രിന്‍സിപ്പിലിനെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശങ്ങളാണ് നടപടിക്ക് പിന്നലെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.