മലയാളത്തിലെ പ്രമുഖ യുവതാരങ്ങളെല്ലാം ഒന്നിച്ചെത്തുന്ന ചിത്രമാണ് സഫാരി. ഫഹദ്, വിനീത് ശ്രീനിവാസ്, നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവരാണ് സഫാരിയിലൂടെ ഒന്നിക്കുന്നത്.

Ads By Google

നവാഗതരായ ജെക്‌സണ്‍, റെജിസ് ആന്റണി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരങ്ങള്‍ക്കൊപ്പം നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അഞ്ച് യുവാക്കളുടെ കഥായണ് ചിത്രം പറയുന്നത്. നായികയില്ലാത്ത ചിത്രമെന്ന പ്രത്യേകതയും സഫാരിക്കുണ്ട്.

നേരത്തേ പൃഥ്വിരാജിനെ നായകനാക്കി ലീയിസ് പതിനാറാമന്‍ എന്ന ചിത്രം ചെയ്യാനായിരുന്നു സംവിധായകരുടെ പദ്ധതി. എന്നാല്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ട് ഈ പ്രൊജക്ട് മാറ്റി വെക്കേണ്ടതായി വരികയായിരുന്നു.