കൊച്ചി: മഹീന്ദ്ര സൈലോയുടെ പുതിയ മോഡല്‍ കേരളത്തിലെ നിരത്തുകളിലുമെത്തി.  120 ബി.എച്ച.പി എം ഹ്വാക് അടക്കം മൂന്ന് എന്‍ജിന്‍ മോഡലുകളിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സൈലോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ സൈലോയുടെ ഡി 2, ഡി 4, ഇ 4, ഇ 8, ഇ 9 എന്നീ അഞ്ച് വകഭേദങ്ങള്‍ ലഭ്യമാണ്. ഡയമണ്ട് വൈറ്റ്, മിസ്റ്റ് സില്‍വര്‍, ടോറിയഡോര്‍ റെഡ്, ഫയറി ബ്ലാക്ക്, ജാവ ബ്രൗണ്‍, റോക്കി ബീജ് എന്നിങ്ങനെ ആറു നിറങ്ങളുമുണ്ട്.

വോയ്‌സ് കമാന്‍ഡ് ടെക്‌നോളജി, ബ്ലൂ ഡ്രൈവ് സിസ്റ്റം, ക്രൂയ്‌സ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് വീലിലെ ഓഡിയോ കണ്‍ട്രോള്‍, സറൗണ്ട് കൂള്‍ എ.സി, ഡ്യൂവല്‍ എസ്.ആര്‍.എസ്. എയര്‍ബാഗ്, ഇ.ബി.ഡിയോടുകൂടിയ എ.ബി.എസ്, 2ഡിന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവ് സിസ്റ്റം, ഓരോ വ്യക്തികള്‍ക്കും എ.സി വെന്റ്‌സ് ആന്‍ഡ് ലൈറ്റ്‌സ്, ഫഌറ്റ് സീറ്റ്, മടക്കിവയ്ക്കാവുന്ന സ്‌നാക്ക് ട്രേ തുടങ്ങിയ അമ്പതോളം സവിശേഷതകള്‍ പുതിയ സൈലോയില്‍ അടങ്ങിയിരിക്കുന്നു.

വാഹനത്തിന്റെ അകത്തും പുറത്തും ഏറെ മോഡികള്‍ മഹീന്ദ്ര വരുത്തിയിരിക്കുന്നു. ഭംഗിയുള്ള ഹെഡ് ലാംമ്പ്, ഫ്രണ്ട് ഗ്രില്‍, എയര്‍ ഡാമുകളോടുകൂടിയ ഫ്രണ്ട് ബംമ്പര്‍, മഹീന്ദ്ര ലോഗോ പതിച്ച പുതിയ ബോണറ്റ്, സ്‌പോര്‍ട്ടി റൂഫ് റെയില്‍, വീല്‍ ആര്‍ക്, ഫുട് സ്‌റ്റെപ്, ഇറ്റാലിയന്‍ ലതര്‍ ഇന്റീരിയര്‍, ഗ്‌ളോസി വുഡ് ഫിനിഷ്, ടു ടോണ്‍ ഡാഷ് ബോര്‍ഡ്, ഇന്നര്‍ ഡോര്‍ ഹാന്‍ഡില്‍, സ്‌റ്റോറേജ് സ്‌പേസ് എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

എം ഹ്വാക് എന്‍ജിനോടുകൂടിയ ഇ 9 വേരിയന്റിന് 14.02 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. എം ഈഗിള്‍ എന്‍ജിനുള്ള ഇ 4 വേരിയന്റിന് 13 കിലോമീറ്ററും. 95 ബി.എച്ച്.പി കരുത്തുള്ള എം.ഡി.ഐ.സി.ആര്‍.ഡി.ഇ എന്‍ജിന് 14.95 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.

വിവിധ മോഡലുകളുടെ കൊച്ചി ഷോ റൂം വില ഇപ്രകാരമാണ്. ഡി 2: 7.17 ലക്ഷം രൂപ, ഡി 4: 7.56 ലക്ഷം രൂപ, ഇ 4: 7.94 ലക്ഷം രൂപ, ഇ 4 എ.ബി.എസ്: 8.25 ലക്ഷം രൂപ, ഇ8 എ.ബി.എസ്: 8.90 ലക്ഷം രൂപ, ഇ 8 എ.ബി.എസ് എയര്‍ബാഗ്: 9.27 ലക്ഷം രൂപ, ഇ 9: 10.15 ലക്ഷം രൂപ.

Malayalam News

Kerala News In English