തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പുതിയ നിയമം. നിയമത്തിന്റെ കരട് അടുത്ത മന്തരിസഭ പരിഗണിക്കും. സ്ത്രീയെ ആരെങ്കിലും ശല്യപ്പെടുത്തലിനെ തുടര്‍ന്ന് സ്ത്രീ മരിച്ചാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

Ads By Google

Subscribe Us:

സ്ത്രീയെ ശല്യപ്പെടുത്തിയാല്‍ ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാം. വിഷയത്തില്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം തടവ് ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്.

പീഡനത്തിന് ഇരായായ പരാതിക്കാരിയെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ സ്ഥാപന മേധാവിക്ക് ഒരു മാസം വരെ തടവ് ശിക്ഷ ലഭിക്കും.

പീഡനം സ്ഥപനത്തില്‍ വെച്ചെങ്കില്‍ പരാതി നല്‍കേണ്ടത് മേധാവിയാണ്. പരാതി നല്‍കിയില്ലെങ്കില്‍ മേധാവിക്കെതിരെ ഒരു മാസം വരെ തടവ് ശിക്ഷ ലഭിക്കും.