Categories

പ്രക്ഷോഭങ്ങള്‍ വിലക്കിക്കൊണ്ട് ഈജിപ്തില്‍ പുതിയ നിയമം: പ്രതിഷേധം ശക്തം

egypt-map

കെയ്‌റോ: ഭരണകൂടത്തിനെതിരായ സമരങ്ങളും പ്രക്ഷോഭങ്ങളും തടയാന്‍ ലക്ഷ്യമിട്ടു കൊണ്ട് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഈജിപ്ത് ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ അംഗീകാരം നല്‍കി.

രാജ്യത്ത് മൂന്ന് മാസത്തോളം നിലനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ച് പത്ത് ദിവസത്തിനകമാണ് കര്‍ക്കശമായ ഉപാധികളുള്ള നിയമം നിലവില്‍ വന്നത്. പ്രതിഷേധ പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുന്നവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ നിന്നും അനുമതി വാങ്ങണമെന്നതുള്‍പ്പെടെ നിരവധി ഉപാധികളാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടിയിരിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം. അനുമതിയില്ലാതെ സമ്മേളിക്കുന്നവര്‍ക്കെതിരെ ഉപാധികളില്ലാതെ നടപടിയെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നുണ്ട്. കനത്ത പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് പുതിയ നിയമമെന്നാണ് രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ ഈ നിയമം ക്രിമിനല്‍വല്‍ക്കരിക്കുന്നു.

ഇത് രാജ്യത്തെ മുബാറക് കാലത്തേയ്ക്ക് തിരിച്ചു കൊണ്ടുപോകുകയാണെന്ന് അറബ് മനുഷ്യാവകാശ ശൃംഖല ഡയറക്ടര്‍ ജമാല്‍ ഈദ് പറഞ്ഞു. ഏതുതരം പ്രതിഷേധവും നിരോധിക്കാന്‍ പൊലീസിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നിയമമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി.

എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ രണ്ട് ഭരണകൂടങ്ങളെ താഴെയിറക്കിയ തെരുവുപ്രക്ഷോഭങ്ങള്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ ആയുധമായാണ് കണക്കാക്കുന്നത്.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന