മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് പുതിയ ടീം ഉണ്ടാക്കുന്നു. സണ്‍ ടിവി മാനേജിങ് ഡയരക്ടര്‍ ആയിരുന്ന കലാനിധിമാരന്റെ ഉടമസ്ഥതയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഗ്രൂപ്പ് ലേലത്തില്‍ 850 കോടി രൂപയ്ക്കാണ് ടീമിനെ സ്വന്തമാക്കിയത്. മുംബൈയിലാണ് ലേലം നടന്നത്.

Ads By Google

10 വര്‍ഷത്തേക്കാണ് സണ്‍ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിരിക്കുന്നത്. ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ സഹോദരീപുത്രനാണ് കലാനിധിമാരന്‍. ആഭ്യന്തര സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റും സണ്‍ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.

ഹൈദരാബാദില്‍ നിന്നുള്ള ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ബി സി സി ഐ പുതിയ ടീമിനായി ലേലം നടത്തിയത്.

ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഡെക്കാനെ ഐ.പി.എല്ലില്‍ നിന്നും ഒഴിവാക്കിയത്.