കോഴിക്കോട്: പണം നല്‍കിയും മൊഴിമാറ്റിയും വ്യാജരേഖകള്‍ നിര്‍മിച്ചും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കെ.എ. റൗഫിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ പൊലീസ് സംഘം. ഞായറാഴ്ച ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് പുതിയ സംഘം രൂപീകരിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണച്ചുമതല മാറ്റി നല്‍കിയത്.

അന്വേഷണത്തിന്റെ ആദ്യ പടിയായി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം റൗഫിനെ നാലു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണ ങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിച്ച ലീഗ് സംസ്ഥാന സെക്ര ട്ടേറിയറ്റ്, ചാനലും ചില വ്യക്തികളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് പുറത്തു വരുന്നതെന്ന് ആരോപിച്ചു.