ലണ്ടന്‍: ബ്രിട്ടന്‍ പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചു. സമ്പന്നര്‍ക്കും ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമായി കുടിയേറ്റം പരിമിതപ്പെടുത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീനാണ് കുടിയേറ്റ നയം പ്രഖ്യാപിച്ചത്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഉള്ളവര്‍ക്കുമാത്രമായി കുടിയേറ്റം പരിമിതപ്പെടുത്തിയത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇതിനു പിന്നിലുള്ള സൂചന.

യൂറോപ്യന്‍ യൂണിയനടക്കമുളള പലരാജ്യങ്ങള്‍ക്കും പുതിയ കുടിയേറ്റ നയം തിരിച്ചടിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ കുടിയേറ്റം എളുപ്പമാകില്ല.

പുതിയ കുടിയേറ്റനയമനുസരിച്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്കും 25,000 പൗണ്ട് വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. പുതിയ കുടിയേറ്റ നയത്തിനെതിരെ വന്‍പ്രതിഷേധമാണ് ബ്രിട്ടനില്‍ ഉയര്‍ന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്ന കുറഞ്ഞ വരുമാനമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കും പുതിയ നയം ദോഷം ചെയ്യും. വിദേശത്തുനിന്നുള്ള ജീവിത പങ്കാളികളെ ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും നയം തിരിച്ചടിയാകും.

Malayalam News

Kerala News In English