വാഷിംഗ്ടണ്‍: പ്രമേഹ രോഗികള്‍ക്ക് സന്തോഷിക്കാം. പ്രമേഹ രോഗം ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഹോര്‍മോണ്‍ കണ്ടെത്തി. രക്തത്തില്‍ നിന്നും മസിലുകളില്‍ നിന്നും പഞ്ചസാരയുടെ ഘടകമുള്ള ഗ്ലൂക്കോസ് കുറയ്ക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഈ പുതിയ ഹോര്‍മോണ്‍ അമേരിക്കയിലെ ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഹോര്‍മോണ്‍ കുത്തിവെച്ച് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിട്ടുണ്ട്.

ഇന്‍സുലിന് പകരമായി ഈ ഹോര്‍മോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Malayalam News

Kerala News in English