എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ വിവാദപ്രസംഗം: അന്വേഷണ സംഘം വിപുലീകരിച്ചു
എഡിറ്റര്‍
Tuesday 29th May 2012 12:30pm

തൊടുപുഴ: രാഷ്ട്രീയപാര്‍ട്ടിയിലെ പ്രതിയോഗികളെ കൊന്നിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയ്‌ക്കെതിരെയുള്ള കേസ് അന്വേഷിക്കാന്‍ ആറ് സി.ഐ മാരെക്കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.

സംഘം തൊടുപുഴയില്‍ എത്തിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുള്ള എസ്.പി പി.പ്രകാശ്, തൊടുപുഴ ഡി.വൈ.എസ്.പി ആന്റണി തോമസ്, കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ.മാത്യു,കോട്ടയം ക്രൈംഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി എ.യു.സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. എറണാകുളം റെയ്ഞ്ച് ഐ.ജി കെ പത്മകുമാറിനാണ് മേല്‍നോട്ടം.

മണക്കാട്ട് നടന്ന പ്രസംഗത്തിന്റെ വെളിച്ചത്തില്‍ മാത്രം അറസ്റ്റു ചെയ്താല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നു തന്നെ മണിയുടെ അറസ്റ്റ് വൈകാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ തെളിവു ശേഖരിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യല്‍ പോലുംമ നടക്കുകയുള്ളൂ.

പാര്‍ട്ടിയിട്ട 13 പേരുടെ ലിസ്റ്റുപ്രകാരം ഒന്നാമനെ വെടിച്ചു കൊന്നു. രണ്ടാമനെ കുത്തി കൊന്നു, മൂന്നാമനെ തല്ലിക്കൊന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇടുക്കിയില്‍ സംഭവിച്ച രാഷ്ട്രീയകൊലപാതകങ്ങള്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഇനി നടക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിനിടയില്‍ അറസ്റ്റു വൈകിപ്പിക്കാന്‍ വേണ്ടി മണി തന്നെ മാറിനില്‍ക്കുന്നതാണെന്ന സൂചനയുമുണ്ട്.

Advertisement