എഡിറ്റര്‍
എഡിറ്റര്‍
‘മെഴുകുതിരി കത്തിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കി സുഖപ്രസവമാക്കി കൊടുക്കും’; തിരുവനന്തപുരത്തെ ജാതിമതഭേദമന്യേയുള്ള ‘പുതിയ ദൈവ’ത്തിന്റെ വിശേഷങ്ങള്‍
എഡിറ്റര്‍
Friday 16th June 2017 11:10pm

 

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു പുതിയ ദൈവം ഉണ്ടായിരിക്കുകയാണ്. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം എന്ന വരം നല്‍കാന്‍ മാത്രമായി അവതരിച്ച ദൈവം. ഈ ദൈവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജാതിമതഭേദമന്യേയാണ് പുതിയ ദൈവത്തെ ആരാധിക്കാനായി വിശ്വാസികളെത്തുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിലെ ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമയാണ് പുതിയ ദൈവം. ഈ പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവായി സുഖപ്രസവം ലഭിക്കുമത്രെ. മുന്‍പ് ആരോ തുടങ്ങി വെച്ച ഈ ഏര്‍പ്പാട് ഇപ്പോള്‍ നിരവധി പേരാണ് പിന്‍തുടരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായ ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം ലഭിക്കാനായി അനേകം പേര്‍ ഇവിടെ തിരി കത്തിക്കാനായി എത്തുന്നുണ്ട്.


Also Read: ‘മനസുവച്ചാല്‍ എന്തും സാക്ഷാത്കരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്’; കൊച്ചി മെട്രോ കേവലം ഒരു പദ്ധതിയുടെ വിജയം മാത്രമല്ലെന്നും ഉമ്മന്‍ ചാണ്ടി


92.7 ബിഗ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ കിടിലം ഫിറോസാണ് ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ഈ ‘പുതിയ ദൈവ’ത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ആരാണ് ഈ ഏര്‍പ്പാട് തുടങ്ങിയത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇവിടെ തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കാറുണ്ടത്രെ. അതിന്റെ ചില സാക്ഷ്യങ്ങളെ പറ്റിയും പ്രദേശത്തെ ചിലര്‍ വീഡിയോയില്‍ പറയുന്നു.


Never Miss: പി.എസ്.സി പ്രമാണിച്ച് നാളെ കട അവധിയായിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെയിന്റുകടയ്ക്കും പത്ര പരസ്യത്തിനു പിന്നിലെന്ത്?


പ്രതിമ നിര്‍മ്മിച്ചത് ആരാണെന്ന് ഫിറോസ് പലരോടും ചോദിച്ചെങ്കിലും അത് ആരാമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്താണ് തങ്ങള്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിയിലെ എല്ലാ ഗര്‍ഭിണികള്‍ക്കും ‘വേദനയില്ലാത്ത സുഖപ്രസവം’ ലഭിക്കാനായി ഇവിടെ മെഴുകുതിരികള്‍ കത്തിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ സുഹൃത്തിനേയും ഫിറോസ് പരിചയപ്പെടുത്തുന്നു.


Don’t Miss: ‘എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊപ്പം സ്വന്തം ചിത്രം പോസ്റ്റു ചെയ്യുന്നത്? പാട്ടില്‍ നായികമാര്‍ക്ക് ഫുള്‍ ഡ്രസ് നല്‍കിക്കൂടെ?’; വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടികളുമായി സന്തേഷ് പണ്ഡിറ്റ്


പ്രതിമ ആരാണ് നിര്‍മ്മിച്ചത് എന്ന് വീഡിയോയുടെ അവസാനം കിടിലം ഫിറോസ് അവിടെയുള്ളവരോടും ലൈവ് വീഡിയോ കാണുന്നവരോടുമായി പറഞ്ഞു. ആര്യനാട് രാജേന്ദ്രന്‍ എന്ന ശില്‍പ്പിയാണ് ‘അമ്മയും കുഞ്ഞും’ എന്ന പ്രതിമ ഉണ്ടാക്കിയത്. അമ്മയെ നമ്മളെല്ലാവരും ആരാധിക്കുക തന്നെ വേണമെന്നും വീട്ടിലിരിക്കുന്ന അമ്മയ്ക്ക് ഒരുരുള ചോറ് കൊടുത്തിട്ടാണെങ്കില്‍ കുറച്ചു കൂടി നന്നായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഫിറോസ് ലൈവ് വീഡിയോ അവസാനിപ്പിച്ചത്.

കിടിലം ഫിറോസിന്റെ കിടിലം വീഡിയോ കാണാം:

Advertisement