എഡിറ്റര്‍
എഡിറ്റര്‍
പുലിയെ പേടിച്ച് ഓടുന്ന ന്യൂജനറേഷന്‍ അയ്യപ്പന്‍; പൊട്ടിച്ചിരിപ്പിക്കും ഈ വീഡിയോ
എഡിറ്റര്‍
Sunday 4th June 2017 2:20pm

ആദ്യമായി സ്റ്റേജില്‍ കയറുമ്പോഴുണ്ടാകുന്ന പേടിയും അന്ധാളിപ്പും അത് അനുഭവിച്ചവര്‍ക്ക് അറിയാം. മേക്കപ്പിട്ട് സ്റ്റേജില്‍ കയറുന്നതുവരെയുണ്ടാകുന്ന ധൈര്യം സ്റ്റേജിലെത്തിയാല്‍ ചോര്‍ന്ന് ഇല്ലാതാകും. അത്തരമൊരു വീഡിയോയാണ് ഇതും.

ഫാന്‍സി ഡ്രസില്‍ അയ്യപ്പന്റെ വേഷമിട്ട് സ്റ്റേജിലെത്തിയ കുഞ്ഞയ്യപ്പന്‍ പുലിവേഷത്തിലെത്തിയ ആളെ കണ്ട് പേടിച്ചോടുന്നതാണ് രസകരമായ ഈ വീഡിയോ.

എല്ലാവരും തനിക്ക് പിറകിലേക്ക് നോക്കുന്നത് കണ്ട് തിരിഞ്ഞു നോക്കിയ അയ്യപ്പന്‍ ശരിക്കും പുലിയെ കണ്ട് ഞെട്ടി. പിന്നെ അമ്പും വില്ലുമായി ജീവനും കൊണ്ട് സ്റ്റേജിന് പിറകിലേക്കൊരു ഓട്ടമായിരുന്നു.

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലാകുന്ന വീഡിയോ നടന്‍ ജയസൂര്യയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയത് ഓര്‍മ്മ വന്നു എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ വീഡിയോ ഷെയര്‍ ചെയ്തത്.

Advertisement