എഡിറ്റര്‍
എഡിറ്റര്‍
ദൃശ്യവും ഇന്ത്യന്‍ പ്രണയ കഥയും നെറ്റില്‍ കണ്ടവര്‍ കുടുങ്ങും
എഡിറ്റര്‍
Tuesday 7th January 2014 3:27pm

drishyam-india-prana

മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്റര്‍നെറ്റില്‍ കണ്ടവര്‍ ജാഗ്രതൈ!

കേരളത്തില്‍ സിനിമ ഇന്റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിന് ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

ചിത്രത്തിന്റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്റി പൈറസി സെല്ലിനു പരാതി നല്‍കിയിരുന്നു.

തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണ് ദൃശ്യം കാണിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.

സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണ് സിനിമ കണ്ടവരുടെ വിലാസം ആന്റി പൈറസി സെല്ലിന് കൈമാറിയത്.

Advertisement