മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത മതിലുകളുടെ രണ്ടാം ഭാഗം മതിലുകള്‍ക്കപ്പുറം അണിയറയില്‍. മമ്മുട്ടിയാണ് ഈ ചിത്രത്തിലും ബഷീറായെത്തുന്നത്.

എന്നാല്‍ കല്ല്യാണി ലളിതാമ്മയല്ലകെട്ടോ. മലയാളക്കരയില്‍ പിച്ചവെച്ച് തെന്നിന്ത്യന്‍ സിനിമാലോകത്ത് ‘ചലനങ്ങളുടെ പ്രളയം’ തന്നെ തീര്‍ത്ത നയന്‍താരയാണ് ശബ്ദം കൊണ്ട് കെ.പി.എ.സി ലളിത അനശ്വരമാക്കിയ കല്ല്യാണിയെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ അടിസ്ഥാനമാക്കി അടൂര്‍ ചെയ്ത ചിത്രമായിരുന്നു മതിലുകള്‍. ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.
നവാഗതനായ പ്രസാദാണ് മതിലുകള്‍ക്കപ്പുറം സംവിധാനം ചെയ്യുന്നത്. സൗണ്ട് കൈകാര്യം ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പുക്കുട്ടിയാണ്.
നവംബറില്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും

Subscribe Us: