പൃഥ്വിരാജിനെ വെച്ച് രഞ്ജിത് ശങ്കറിന്റെ പുതിയ പരീക്ഷണം
Movie Day
പൃഥ്വിരാജിനെ വെച്ച് രഞ്ജിത് ശങ്കറിന്റെ പുതിയ പരീക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 10:37 pm

[]പൃഥ്വിരാജ് രഞ്ജിത് ശങ്കര്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. സുധി വാല്മീകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ്, എന്നിവയാണ് പ്രിഥിരാജ്-രഞ്ജിത് ശങ്കര്‍  കൂട്ടുകെട്ടില്‍ നിന്നിറങ്ങിയ മറ്റ് ചിത്രങ്ങള്‍.

വ്യത്യസ്തനായ ഒരു മനുഷ്യനാണ് സുധി എന്ന ചെറുപ്പക്കാരന്‍. അയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രണയം, യാത്രകള്‍, വ്യത്യസ്ത സൗഹൃദങ്ങള്‍, സംഘര്‍ഷങ്ങള്‍
തുടങ്ങിയവയാണ് ചിത്രത്തിന്റെ ഇതിവൃത്തം.[]

മറ്റുള്ളവരില്‍ നിന്ന് ഏറെ പ്രത്യകതരമായ ജീവിതമാണ് സുധിയുടേത്. ചിത്രത്തില്‍ വാല്മീകം എന്നത് കഥാനായകനായ  സുധിയുടെ വീട്ടുപേരാണ്. സിനിമയിയുടെ പശ്ചാതലത്തില്‍ നിന്ന് മാറി നാടകത്തിന്റെ രൂപത്തിലാണ് കഥ പുരോഗമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

പൃഥ്വിരാജിന് പുറമെയുള്ള അഭിനയ നേതാക്കളെ തീരുമാനിച്ച് വരുന്നതേയുള്ളൂവെന്നും,കഥയ്ക്ക് പറ്റിയ ലൊക്കേഷന്‍ തേടിയുള്ള  അന്വേഷണത്തിലാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  ഡ്രീംസ് ഇന്‍ ബിയോണ്‍ഡിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നേരത്തെ പ്രഖ്യാപിച്ച “മെയ് ഫ്ളെവര്‍” എന്ന ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ “സുധി വാല്മീകം” പൂര്‍ത്തിയാക്കിയ ശേഷമാകും തുടങ്ങുകയെന്ന് രഞ്ജിത് ശങ്കര്‍ അറിയിച്ചു.