Categories

ഇന്റര്‍നെറ്റില്‍ പുതിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ഒരാള്‍ അറസ്റ്റില്‍

filims-net

തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍  പുതിയ മലയാള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര സ്വദേശിയായ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

ദൃശ്യം, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളാണ് പതിനേഴുകാരനായ ഇയാള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്.

ആന്റി പൈറസി സെല്ലാണ് ഇന്ന് വൈകുന്നേരത്തോടു കൂടി യുവാവിനെ അറസ്റ്റു ചെയ്തത്.

പുതിയ മലയാളം ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനെതിരെ നിര്‍മ്മാതാക്കളും രംഗത്തു വന്നിരുന്നു. കോടികള്‍ മുടക്കി കഷ്ടപ്പെട്ട് നിര്‍മ്മിക്കുന്ന സിനിമ ഇന്റര്‍നെറ്റില്‍ വ്യാപകമാവുന്നതോടെ വന്‍ നഷ്ടമാണ് തങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ ചിത്രങ്ങള്‍ കൂടാതെ വേറെയും പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിയ്ക്കുന്നതായി നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

സംഭവത്തില്‍ തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാവുമെന്നാണ് സൂചന.

Tagged with: