എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഫിഗോയുടെ കയറ്റുമതി ആരംഭിച്ചു
എഡിറ്റര്‍
Monday 19th November 2012 3:22pm

വലിയ പരിഷ്‌ക്കാരത്തോടെ ഇന്ത്യന്‍ വിപണി കയ്യടക്കിയ ഫോര്‍ഡ് ഫിഗോ കയറ്റുമതി ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫിഗോ മുപ്പതോളം രാജ്യങ്ങളിലേക്കാണ് ഫോഡ് കയറ്റുമതി ചെയ്യുന്നത്.

വില്‍പ്പനയുടെ ആദ്യഘട്ടത്തില്‍ ദക്ഷിണ ആഫ്രിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ഫിഗോ എത്തുക.

Ads By Google

ഫോഡിന്റെ കാറുകളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്റുള്ള കാറാണ് ഫിഗോ. പുതിയ ഡാഷ് ബോഡ്, ഇന്റീരിയര്‍ ട്രിം നിരങ്ങള്‍, പുത്തന്‍ സീറ്റ്, പുതിയ രൂപകല്‍പ്പന, പരിഷ്‌കരിച്ച എഞ്ചിന്‍ മാപ്പിങ് എന്നിവയോടെയാണ് ഫോഡ് ‘ഫിഗോയുടെ നവീകരിച്ച മോഡല്‍ അടുത്തിടെ വിപണിയിലെത്തിച്ചത്.

നേപ്പാളില്‍ ഫിഗോയുടെ നാല് വകഭേദങ്ങളാണ് വില്‍പ്പനയ്‌ക്കെത്തുക. പെട്രോളും ഡീസലും രണ്ട് വീതം. എന്നാല്‍ ദക്ഷിണ ആഫ്രിക്കന്‍ വിപണിയില്‍ രണ്ട് പെട്രോള്‍ വകഭേദവും ഒരു ഡീസല്‍ മോഡലുമാണ് ലഭ്യമാവുക.

നേപ്പാള്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ഫിഗോയും ഇന്ത്യന്‍ ഫിഗോയുമായി മാറ്റമൊന്നുമില്ല. എന്നാല്‍ ദക്ഷിണ ആഫ്രിക്കയില്‍ ഫിഗോ എത്തുന്നത്  പെട്രോള്‍ എഞ്ചിന്‍ സഹിതമാണ്.

ഇന്ത്യയില്‍ വില്‍ക്കുന്ന ഫിഗോയില്‍ 1.2 ലീറ്റര്‍ ഡ്യുറാടെക് പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിക്കുമ്പോള്‍ ദക്ഷിണ ആഫ്രിക്കന്‍ വിപണിയില്‍ 1.4 ലീറ്റര്‍ ഡ്യുറാടെക് എഞ്ചിനുള്ള കാറുകളാണ് എത്തുക.

അതേസമയം,  ആഫ്രിക്കയിലും നേപ്പാളിലും വില്‍ക്കുന്ന കാറിലെ ഡീസല്‍ എന്‍ജിന് മാറ്റമില്ല; 1400 സി. സി., ടര്‍ബോ ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 68 ബി. എച്ച്. പിയും ടോര്‍ക്ക് 160 എന്‍. എമ്മും ആണ്.

Advertisement