Categories

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഭരണവകുപ്പാണ് പെരുമാറ്റ ചട്ടം കൊണ്ടുവന്നത്.

ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്രയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ് പുതിയ ചട്ടം കൊണ്ടുവന്നത്.

ഉദ്യോഗസ്ഥരുമായ ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും പൊതു ഭരണവകുപ്പിലെ എ ബി സെക്ഷനുകളില്‍ അറിയിക്കണം. പെതുഭരണ വകുപ്പ് ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ചട്ടലംഘനത്തെക്കുറിച്ചുള്ള പരാതി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കും. ജൂണ്‍ 10 തിയതിയിലുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. നിവലിലുള്ള പെരുമാറ്റചട്ടം പ്രായോഗികമാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.