ന്യൂദല്‍ഹി: അസാമിലെ നിരോധിത സംഘടനായ ഉള്‍ഫയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. ഉള്‍ഫാ നേതാക്കളും കേന്ദ്ര സംസ്ഥാന പ്രതിനിധികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചത്.

ഉടമ്പടി പ്രകാരം ആസാമില്‍ ആക്രമണങ്ങളോ മറ്റ് ഭീകരപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടില്ലെന്ന് ഉള്‍ഫ സമ്മതിച്ചു. തിരിച്ച് ഉള്‍ഫ നേതാക്കള്‍ക്കെതിരെ സൈനീക നീക്കമുണ്ടാവില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

ചര്‍ച്ചകളുടെ ഒന്നാംഘട്ടമാണ് അവസാനിച്ചതെന്നും ചര്‍ച്ച തുടരുമെന്നും അധികം വൈകാതെ ശാശ്വത പരിഹാരത്തിലെത്തിച്ചേരാന്‍ കഴിയമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. 600ഓളം വരുന്ന ഉള്‍ഫാ നേതാക്കളെ പ്രത്യേക ക്യാമ്പുകളായ നബനിര്‍മാണ്‍ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ഉള്‍ഫാ നേതാക്കള്‍ ആയുധം വച്ച് കീഴടുങ്ങുമോ എന്ന ചോദ്യത്തിന് തങ്ങള്‍ എന്തിന് കീഴടങ്ങണം ഇത് അവസാന ഉടമ്പടിയല്ല എന്നായിരുന്നു ഉള്‍ഫ വക്താവിന്റെ മറുപടി. അസമിലെ 32 വര്‍ഷത്ത പ്രവര്‍ത്തനത്തിനിടെ ആദ്യമായാണ് ഉള്‍ഫ സമാധാന ചര്‍ച്ചയ്ക്കും ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും തയ്യാറാവുന്നത്.

സമാധാന ഉടമ്പടിയില്‍ കേന്ദ്ര അഭ്യന്തര ജോയന്റ് സെക്രട്ടറി ഷംഭു സിങ്, ആസാം ഹോം കമ്മീഷണര്‍ ജിഷ്ണു ബറുവ, ഉള്‍ഫ വിദേശ സെക്രട്ടറി സഷദര്‍ ചൗധരി, ധനകാര്യസെക്രട്ടറി ഛിത്രബോ് ഹസാരിക, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചിഫ് രജു ബറുവ എന്നിവരാണ് ഒപ്പുവച്ചത്.