എഡിറ്റര്‍
എഡിറ്റര്‍
റേഡിയേഷന്‍ കൂടിയ ഫോണുകള്‍ ഇനി വില്‍ക്കാനാവില്ല
എഡിറ്റര്‍
Sunday 26th August 2012 1:15pm

സെപ്റ്റംബര്‍ 1നുശേഷം മാര്‍ക്കറ്റിലെത്തുന്ന മൊബൈല്‍ ഫോണുകളുടെ റേഡിയേഷന്‍ കുറയ്ക്കണമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം. എന്നാല്‍ നിലവില്‍ വിപണിയിലുള്ള മോഡലുകള്‍ക്ക് ഒരു വര്‍ഷം കൂടി മാര്‍ക്കറ്റില്‍ നിലനില്‍ക്കാന്‍ കഴിയും.

Ads By Google

ആഗസ്റ്റ് 31ന് ശേഷം വിപണിയിലിറക്കുന്ന മൊബൈല്‍ മോഡലുകള്‍ക്കാണ് നിയമം ബാധകമാകുക. പുതിയ നിയമപ്രകാരം മൊബൈല്‍ ഉപയോഗം മൂലം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയും.

നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ കണക്ക് അളക്കുന്നത് സ്‌പെസിഫിക് അബ്‌സോപ്ഷന്‍ നിരക്ക് എന്ന തോത് ഉപയോഗിച്ചാണ്. സെപ്റ്റംബര്‍ ഒന്നുമുതല്‍ 1.6 w/kg അല്ലെങ്കില്‍ അതില്‍ കുറവോ എസ്.എ.ആര്‍ നിരക്കുള്ള ഫോണുകള്‍ മാത്രമേ വിപണിയിലിറക്കാന്‍ കഴിയൂ.

നിലവില്‍ വിപണിയിലുള്ള 2.0 w/kg എസ്.എ.ആര്‍ നിരക്കുള്ള ഫോണുകള്‍ 2013 ആഗസ്റ്റ് 31 വരെ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ.

ഇപ്പോള്‍ പുറത്തിറങ്ങുന്ന ഫോണുകളില്‍ ഭൂരിപക്ഷവും പുതിയ ചട്ടങ്ങള്‍ അനുസരിച്ചുള്ളതാണെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പങ്കജ് മോഹിന്‍ഡ്രോ പറഞ്ഞു.

Advertisement