വാഷിങ്ടണ്‍: ലോകത്തെ മികച്ച നഗരങ്ങളില്‍ ന്യൂഡല്‍ഹിയും മുംബൈയും. ലോകത്തെ മികച്ച 65 നഗരങ്ങളെ തിരഞ്ഞെടുക്കാന്‍ ഫോറിന്‍ പോളസി മാഗസിനും എ ടി കീര്‍നെയും ചിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ ആഫയേഴ്‌സും സംയുക്തമായി നടത്തിയ സര്‍വേയിലാണ് മികച്ച നഗരങ്ങളില്‍ 45ാം സ്ഥാനത്ത് ന്യൂദല്‍ഹിയും 46 ആറില്‍ മുംബൈയും ഇടം നേടിയത്. 63ാം സ്ഥാനം നേടി കൊല്‍ക്കത്തയും പട്ടികയില്‍ ഇടം ഉറപ്പിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
”21ാം നൂറ്റാണ്ട് അമേരിക്ക, ചൈന, ബ്രസീല്‍ എ­ന്നി­ങ്ങ­നെ­യാ­വില്ല പകരം നഗരങ്ങളുടെ പേരിലായിരിക്കും അവ അറിയപ്പെടുന്നത്- സര്‍വേ വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ നിന്ന് കറാച്ചി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 60മതാണ് കറാച്ചി. ഡാക്കയ്ക്ക 64ാം സ്ഥനമാണ്. ഒളിപിക്‌സിനു വേദിയാവുന്നതിനാല്‍ പട്ടികയില്‍ ബീജിങ് 15മതാണ്.

ന്യൂയോര്‍ക്കും ലണ്ടനും ഒന്നമതാണെങ്കിലും മികച്ച ലോകനഗരങ്ങളില്‍ ആദ്യ പത്തില്‍ പകുതിയും ഏഷ്യന്‍ നഗരങ്ങളാണ്. എന്നാല്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പല നഗരങ്ങളും പട്ടികയുടെ അടുത്തു പോലു വന്നില്ലെന്നതും ശ്രദ്ധേയമായി. വളര്‍ന്നു വലുതായിട്ടുകാര്യമില്ല, സ്മാര്‍ട്ടായി വളരണമെന്നാണ് ഇതു തെളിയിക്കുന്നത്.

അഞ്ചും ആറും സ്ഥാനത്ത് പാരിസും ഹോങ്കോങുമാണ്. ചിക്കാഗോയ്ക്ക് ആറാം സ്ഥാനത്തുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. തുടര്‍ന്ന് ലോസ് ആഞ്ചലസ് (7), സിംഗപൂര്‍ (8), സിഡ്‌നി(9), സിയൂള്‍ (10), ബ്രസല്‍സ് (11), സാന്‍ഫ്രാസിസ്‌കോ (12), വാഷിങ്ടണ്‍(13)s ടൊറന്റോ(14) എന്നിങ്ങനെ പട്ടിക നീളുന്നു.

ആഗോള വിപണി, സംസ്‌കാരം, പുതിയ ആശയങ്ങള്‍ കണ്ടെത്തല്‍ എന്നിവയാണ് മികച്ച ആഗോള നഗരങ്ങളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്നും ഫോറിന്‍ മാഗസിന്‍ റിപ്പോര്‍ട്ടുചെയ്തു. മുന്നില്‍ എത്തിയ നഗരങ്ങളില്‍ നാലെണ്ണം മാത്രമാണ് ദേശീയ തലസ്ഥാനങ്ങള്‍. സ്വന്തമായ നിയമങ്ങള്‍ പോലും ഇല്ലാത്ത രണ്ടു നഗരങ്ങള്‍ പട്ടികയില്‍ മുന്നിലുണ്ട്, സിംഗപൂരും ഹോങ്കോങും.