എഡിറ്റര്‍
എഡിറ്റര്‍
2ജി: നഷ്ടം കാണിക്കുന്ന റിപ്പോര്‍ട്ട് കൃത്രിമമെന്ന് ആര്‍.പി സിങ്
എഡിറ്റര്‍
Friday 23rd November 2012 10:32am

ന്യൂദല്‍ഹി: സ്‌പെക്ട്രം സംബന്ധിച്ച് പുറത്തിറങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് നിര്‍ബന്ധിച്ച് തയ്യാറാക്കിച്ചതാണെന്ന് സി.എ.ജി ഓഡിറ്റര്‍ ആര്‍.പി സിങ്. സ്‌പെക്ട്രം ലേലം ചെയ്തവകയില്‍ 1,658 കോടി രൂപയുടെ നഷ്ടം മാത്രമാണ് സര്‍ക്കാരിന് ഉണ്ടായതെന്നും ഇത് തിരിച്ചുപിടിക്കണമെന്നുമാണ് തന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളതെന്ന് മുന്‍ ഓഡിറ്റര്‍ ആര്‍.പി.സിങ് പറഞ്ഞു.

Ads By Google

ടെലികോം മന്ത്രാലയത്തിന്റെ കണക്കുകള്‍ പരിശോധിച്ച് തയ്യാറാക്കിയ കരട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍, സര്‍ക്കാരിന് കാര്യമായ നഷ്ടങ്ങളുണ്ടായതായി ഞാന്‍ പറഞ്ഞിട്ടില്ല. 1,6587 കോടി രൂപയുടേത് തന്നെ ഒരു ക്രമക്കേടായല്ല ചൂണ്ടിക്കാണിച്ചത്. അത് സ്‌പെക്ട്രത്തോടൊപ്പം രാജ്യം മുഴുവനുമുള്ള ലൈസന്‍സ് അനുവദിച്ചതില്‍ വന്ന കുറവാണ്. ഇതാണെങ്കില്‍ തിരിച്ചുപിടിക്കാവുന്ന സംഖ്യയുമാണ്.

ചില കമ്പനികള്‍ ലേലത്തില്‍ അനുവദിച്ചതില്‍ കൂടുതല്‍ സ്‌പെക്ട്രം കൈവശം വച്ചതു മാത്രമാണ് പ്രശ്‌നം. ഇവരില്‍ നിന്ന് 37,000 കോടി രൂപ തിരിച്ചുപിടിക്കാമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടി പറഞ്ഞിരുന്നുആര്‍.പി.സിങ് പറഞ്ഞു.

എന്നാല്‍, 2010 നവംബറില്‍ പാര്‍ലമെന്റിന് മുന്നില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ചൂണ്ടിക്കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ടെലികോം മന്ത്രിയായിരുന്ന രാജയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.

വിവാദത്തെ തുടര്‍ന്ന് 122 കമ്പനികളുടെ ലൈസന്‍സ് സുപീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി മുന്‍ സി.എ.ജി. അധ്യക്ഷന്‍ തന്നെ രംഗത്തുവന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഈ വര്‍ഷത്തെ സ്‌പെക്ട്രം ലേലത്തില്‍ തണുത്ത പ്രതികരണമാണ് ടെലികോം കമ്പനികളില്‍ നിന്നുണ്ടായത്. ലേലത്തില്‍ നിന്ന് 9,407 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്.

എന്നാല്‍, റിലയന്‍സിനുവേണ്ടിയാണ് ആര്‍.പി.സിങ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നതെന്ന് 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍ ജെ.ഗോപികൃഷ്ണന്‍ പറഞ്ഞു.

 

Advertisement