തിരുവനന്തപുരം: കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായേക്കും. നിലവിലെ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ ഫെബ്രുവരിയില്‍ വിരമിക്കുന്ന ഒഴിവിലേക്കാണു നിയമനം.

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മരുമകനാണ് കെ. മോഹന്‍ദാസ്.

കെ. മോഹന്‍ദാസിനെ സംസ്ഥാന പദ്ധതികളുടെ ഉപദേശകനായി നിയമിക്കാനും ധാരണയായി.

തിരുവനന്തപുരം സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി, ധനമന്ത്രാലയത്തില്‍ റവന്യു സ്‌പെഷല്‍ സെക്രട്ടറി, കേരളത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Malayalam News
Kerala News in English