ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജൂലൈ ഏഴ് വരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമിച്ച 312 നിയമനങ്ങളില്‍ പകുതിയോളം പേരും ബ്രാഹ്മണജാതിക്കാര്‍.

ഈ വര്‍ഷം തുടക്കത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സര്‍ക്കാര്‍ നിയമനങ്ങള്‍ താക്കൂര്‍ ജാതിയില്‍പ്പെട്ട യോഗി ആദിത്യനാഥ് താക്ചര്‍മാര്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കുന്നെന്ന ആരോപണവും ശക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് ബ്രാഹ്ണവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കിക്കൊണ്ട് നിയമവകുപ്പിലെ അഞ്ച് വിഭാഗങ്ങളിലെ നിയമനം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍സ്, സ്റ്റാന്റിങ് കൗണ്‍സില്‍സ്, ബ്രീഫ് ഹോള്‍ഡേഴ്‌സ് (സിവില്‍), ബ്രീഫ് ഹോള്‍ഡേഴ്‌സ് (ക്രിമിനല്‍). ഇതില്‍ പുതുതായി നിയമിതരായ നാല്‍ മൂന്ന് മുഖ്യ ഉപദേഷ്ടാക്കലും ബ്രാഹ്മണരാണ്. 25 അഡീഷണല്‍ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലുകളില്‍ 13 പേരും 103 സ്ഥാനങ്ങളില്‍ നിന്നുള്ള 58 പേരും, 66 ഹ്രസ്വകാല അംഗങ്ങളില്‍ 36 പേരും ബ്രാഹ്മണര്‍ തന്നെ. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളെയെല്ലാം തഴഞ്ഞുകൊണ്ടാണ് ഈ നിയമനം.


Dont Miss യു.പിയില്‍ മുസ്‌ലീം കുടുംബത്തെ ട്രെയിനില്‍ തല്ലിച്ചതച്ചു; സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ഭിന്നശേഷിക്കാരനായ മകനും ക്രൂരമര്‍ദ്ദനം


സംസ്ഥാന ജനസംഖ്യയിലെ 40 ശതമാനം പേരും പിന്നാക്കവിഭാഗക്കാരായിട്ടും വെറും 16 ശതമാനം അഭിഭാഷകര്‍ മാത്രമാണ് ഉള്ളതെന്നും വ്യക്തമാകുന്നു. ബ്രാഹ്മണവിഭാഗത്തില്‍ നിന്നുള്ള 152 അംഗങ്ങള്‍ക്ക് പുറമെ മേല്‍ജാതിക്കാരായ നിരവധി പേര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. ബ്രാഹ്മണര്‍, താക്കൂര്‍വിഭാഗക്കാര്‍, ഭൂമിഹാര്‍, കായസ്താസ് വിഭാഗക്കാര്‍ക്ക് എന്നിവര്‍ക്കായി നിയമനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞമാസം റായ്ബറേലിയില്‍ അഞ്ച് ബ്രാഹ്മണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തെന്നും ബ്രാഹ്മണവിഭാഗക്കാര്‍ക്ക് കൂടുതല്‍ ഭരണത്തില്‍ സ്വാധീനം വേണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ബ്രാഹ്മണജാതിയില്‍പ്പെട്ടവരെ കൂടുതലായി ഭരണതലത്തില്‍ കൊണ്ടുവരാനുള്ള ആദിത്യനാഥിന്റെ നീക്കം. അന്നത്തെ സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിയിലെ പലബ്രാഹ്മണ നേതാക്കളും ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയും യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.