ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ളവരെ ഉള്‍പ്പെടുത്തി പുതിയ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാന്‍ ഹൈക്കമാന്റ് യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

നേരത്തെ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി പുതിയ പട്ടിക നല്‍കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമുണ്ടായേക്കും.