കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ബി.എസ്.എന്‍.എല്‍ പുതിയ പ്രീ പെയ്ഡ് പ്ലാന്‍ ആരംഭിച്ചു. ആദ്യത്തെ ചാര്‍ജ്ജായി 60 രൂപ നല്‍കുമ്പോള്‍ 180 ദിവസം കാലാവധി ലഭിക്കുന്നതോടൊപ്പം ആദ്യമാസം 20 രൂപയുടെ സൗജന്യ ടോക്ക്‌ടൈമും ലഭിക്കും.

ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കിലേക്ക് രണ്ട് സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ഒരു സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും വിളിക്കാം. ദിവസവും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ കേരളത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കില്‍ വിളിക്കാന്‍ സാധിക്കും.

Subscribe Us:

കൂടാതെ, ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി എന്ന സ്‌കീമിലേക്ക് 5 നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്ക് മിനിറ്റിന് 20 പൈസയ്ക്കും മറ്റു നെറ്റ്‌വര്‍ക്കിലെ നമ്പരുകളിലേക്ക് മിനിറ്റിന് 30 പൈസയ്ക്കും വിളിക്കാം.

ആദ്യ മാസം 200 എസ്.എം.എസ് ഈ പ്ലാനില്‍ സൗജന്യം. രണ്ടാം മാസം മുതല്‍ പ്രതിമാസം 50 സൗജന്യ എസ്.എം.എസ് ലഭിക്കും.

എല്ലാവിധ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളും ഈ പ്ലാനിലും ഉപയോഗിക്കാം. സിം സൗജന്യമായി ലഭിക്കും. 2 ജിയിലാണ് ബി.എസ്.എന്‍.എല്‍ ഈ പ്ലാന്‍ ഒരുക്കിയിരിക്കുന്നത്.

Malayalam News
Kerala News in English