Categories

തി­രു­വ­ന­ന്ത­പുരത്ത് ന­വജാ­ത ശി­ശു­വി­നെ വിറ്റു

തി­രു­വ­ന­ന്ത­പുരം: എസ് ഐ ടി ആ­ശു­പ­ത്രി­യില്‍ ന­വജാ­ത ശി­ശു­വി­നെ മാ­താ­വ് 5000 രൂപ­ക്ക് വി­റ്റു. ക­ട­ക്കല്‍ സ്വ­ദേി­നിയാ­യ അം­ബി­കാ കു­മാ­രി­യാ­ണ് കു­ഞ്ഞി­നെ വി­റ്റത്. എസ് ഐ ടി­യി­ലെ താല്‍­കാലി­ക ജീ­വ­ന­ക്കാ­രി മു­ഖേ­ന­യാ­ണ് വില്‍­പ­ന ന­ട­ത്തി­യ­ത്. 16 വര്‍­ഷ­മാ­യി കു­ഞ്ഞില്ലാ­ത്ത ദ­മ്പ­തി­കള്‍­ക്കാ­ണ് വില്‍­പ­ന ന­ട­ത്തി­യത്. ആ­ശു­പ­ത്രി­യി­ലെ ഡോ­ക്ടര്‍ ല­ക്ഷ്­മി­പ്രി­യ­യു­ടെ ഇ­ട­പെ­ടല്‍ മൂ­ല­മാ­ണ് വിവ­രം പുറ­ത്ത് വ­ന്നത്.

തു­ടര്‍­ന്ന് പോ­ലീ­സ് യു­വ­തി­യെ വി­ളി­ച്ചു­വ­രു­ത്തി ചോദ്യം ചെ­യ്യു­ക­യാ­യി­രുന്നു. ദമ്പ­തി­ക­ളില്‍ നി­ന്ന് കു­ഞ്ഞി­നെ വാ­ങ്ങി പോ­ലീ­സ് മാ­താ­വി­ന് തി­രി­ച്ചു നല്‍­കാന്‍ പോ­ലീ­സ് ശ്ര­മം ന­ട­ത്തു­ക­യാണ്. കു­ഞ്ഞി­നെ വില്‍­പ­ന ന­ട­ത്തി­യ­തി­ന് മാ­താ­വി­നെ­തി­രെ കേ­സെ­ടു­ത്തി­ട്ടുണ്ട്. അ­തേ­സമ­യം കു­ഞ്ഞി­നെ വാ­ങ്ങി­യ­വര്‍ക്കും ഇ­ട­നി­ല­ക്കാ­രി­ക്കു­മെ­തി­രെ കേ­സെ­ടു­ക്കാത്ത­ത് വി­വാ­ദ­മാ­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.