ജനിച്ചയുടനെ ആര്‍ത്തുകരഞ്ഞ് വരവറിയിക്കുന്ന കുഞ്ഞുവാവകളെയാണ് സാധാരണ കാണാറ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Subscribe Us:

Dont Miss ലണ്ടനിലെ 27 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു


ആശുപത്രി മുറിയിലെ കട്ടിലില്‍ രണ്ടുകൈയും തലയ്ക്ക് പിന്നില്‍ വെച്ച് എന്തോ കാര്യമായ ആലോചനയില്‍ മുഴുകിയതുപോലെ കിടക്കുന്ന ഒരു ഫ്രീക്കന്‍ കുഞ്ഞുവാവയാണ് ട്വിറ്ററില്‍ തരംഗമാകുന്നത്.

ചിത്രം ആര് ഷെയര്‍ ചെയ്തതാണെന്നോ ചിത്രത്തിലെ കുഞ്ഞ് ആരുടേതാണെന്നോ വ്യക്തമല്ല. എങ്കിലും ഇതിനുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. എന്തായാലും ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

രജനികാന്ത് ജനിച്ചയുടന്‍ പകര്‍ത്തിയ ചിത്രം, അച്ഛേ ദിന്‍ കാത്തിരിക്കുന്ന കുഞ്ഞുവാവ, പിറന്ന് വീണയുടന്‍ ഇവന്‍ എന്‍ജിനീയറകുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, ജനറല്‍ ക്യാറ്റഗറിയില്‍ പിറന്ന് കുഞ്ഞുവാവ എന്നിങ്ങനെയാണ് അടിക്കുറുപ്പുകളും കമന്റുകളും.

എന്നാല്‍ ഈ ചിത്രത്തെ ഇങ്ങനെ ആഘോഷമാക്കരുതെന്നും ചിത്രത്തിലെ കുഞ്ഞ് ഏതോ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നാണ് ചിത്രത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്നും ശരീരത്തില്‍ ഘടിപ്പിച്ച വയറുകള്‍ തട്ടിമാറ്റാതിരിക്കാന്‍ കൈ പിറകിലേക്ക് ആരെങ്കിലും ചേര്‍ത്ത് വെച്ചതായിരിക്കാമെന്നും പ്രതികരിക്കുന്നവരും ഉണ്ട്.