എഡിറ്റര്‍
എഡിറ്റര്‍
പുതിയ ബാങ്കുകള്‍ക്കുള്ള ലൈസന്‍സുകള്‍ ഒരുവര്‍ഷത്തിനകം
എഡിറ്റര്‍
Tuesday 4th June 2013 10:50am

rbi

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ ബാങ്കുകള്‍ക്കുള്ള ലൈസന്‍സുകള്‍ 2014 മാര്‍ച്ച് 31 ഓടെ നല്‍കിയേക്കും. ഏതാണ്ട് നൂറോളം വ്യവസായ ഗ്രൂപ്പുകള്‍ ബാങ്കിങ് ലൈസന്‍സിനായി അപേക്ഷിക്കുമെന്നാണ് കരുതുന്നത്. 
Ads By Google

എന്നാല്‍ പത്തിന് താഴെ ലൈസന്‍സുകള്‍ മാത്രമേ റിസര്‍വ് ബാങ്ക് അനുവദിക്കു കയുള്ളൂവെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് താക്രുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലായ് ഒന്ന് ആണ് ലൈസന്‍സിന് അപേക്ഷിക്കേണ്ട അവസാന തീയതി.

പുതിയ ബാങ്കിന് തത്വത്തില്‍ അനുമതി നല്‍കിയാല്‍ 18 മാസത്തിനകം ബാങ്കും അതിനായുള്ള പ്രത്യേക കമ്പനിയും രൂപവത്ക്കരിക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലൈസന്‍സുകള്‍ നല്‍കുന്ന തീയതിയതും വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisement