എഡിറ്റര്‍
എഡിറ്റര്‍
കല്‍ബുര്‍ഗി തീവ്ര ഹിന്ദു ഫാസിസ്റ്റ് തേരോട്ടത്തിന്റെ രക്തസാക്ഷി ന്യൂ ഏജ്
എഡിറ്റര്‍
Tuesday 1st September 2015 1:18pm

kalburgiറിയാദ്: പ്രമുഖ കന്നഡ സാഹിത്യകാരനും ചിന്തകനുമായിരുന്ന പ്രൊഫ . എം .എം കല്‍ബുര്‍ഗിയുടെ  കൊലപാതകത്തില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ദു:ഖം രേഖപ്പെടുത്തി.

അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്വന്തം സാഹിത്യ രചനകളിലൂടെ പോരാടിക്കൊണ്ടിരുന്ന കല്‍ബുര്‍ഗിയെ പോലുള്ള സാഹിത്യനായകന്മാരുടെ നേരെ സംഘപരിവാര ശക്തികളുടെ ഫാസിസ്റ്റ് ഫണം വിഷം ചീറ്റുക എന്നത് അപ്രതീക്ഷിതമല്ല. എതിര്‍ക്കുന്നവനെ നിശബ്‌നാക്കപെടുതുന്ന മത ഭീകരതയുടെ ഭീരുത്വമാണ് ഇത്തരം സംഭവങ്ങള്‍ എന്ന് ന്യൂ ഏജ് അഭിപ്രായപ്പെട്ടു .

അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പൗരനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കുള്ള വീഴ്ചയും കാവി തീവ്രവാദത്തോടുള്ള മൃദു സമീപനവുമാണ് ഇത്തരം കൊലപാതകങ്ങള്‍ക്കുള്ള കാരണമെന്നും ഇത്തരം നടപടികള്‍ പുരോഗമന രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ പൗരോഹിത്യ ഭരണത്തിലേക്ക് തള്ളിവിടുമെന്നും ന്യൂ ഏജ് അഭിപ്രായപ്പെട്ടു.

Advertisement