എഡിറ്റര്‍
എഡിറ്റര്‍
50 രൂപയുടെ പുതിയ നോട്ട് ഇതാണോ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
എഡിറ്റര്‍
Friday 18th August 2017 4:24pm

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പുറത്തിറക്കാനിരിക്കുന്ന നോട്ടുകളെന്ന പേരില്‍ പുതിയ 50 രൂപയുടെ നോട്ടുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മഹാത്മ ഗാന്ധി 2005 സീരിസ് എന്നപേരിലാണ് നോട്ടുകളുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ 50 രൂപയുടെയും 20 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ഇളംനീല നിറത്തിലാണ് ഇപ്പോള്‍ പ്രചരിക്കുന്ന നോട്ടുകളിലുള്ളത്. നോട്ടുകളില്‍ ഇന്‍സെറ്റ് ലെറ്ററുമില്ല.

ഇന്‍സെറ്റ് ലെറ്ററില്ലാതെയായിരിക്കും നോട്ടുകള്‍ ഇറക്കുകയെന്ന് നേരത്തെ ആര്‍.ബി.ഐ പറഞ്ഞിരുന്നു. പഴയ നോട്ടുകളില്‍നിന്ന് കാര്യമായ മാറ്റം പുതിയ നോട്ടുകള്‍ക്ക് ഉണ്ടാകില്ലെന്നും ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.


Also Read: ‘ഇത് മാതൃകാപരമായ തീരുമാനം’: മുരുകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ പിണറായി വിജയനെ അഭിനന്ദിച്ച് വൈക്കോ


കഴിഞ്ഞ വര്‍ഷം 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പൊതുജനങ്ങള്‍ക്ക് വ്യാപക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ 50 രൂപ നോട്ടുകള്‍ വന്നാലും പഴയതിന് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നാണ് സൂചന.

അതേസമയം പ്രചരിക്കുന്ന ചിത്രത്തിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കാന്‍ ആലോചനയില്ലെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.

Advertisement