എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: ധോണി
എഡിറ്റര്‍
Tuesday 29th January 2013 5:08pm

ചെന്നൈ: ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ മഹീന്ദ്ര സിങ് ധോണി. ഇന്ത്യയിലെ ചെറിയ ഗ്രാമത്തില്‍ നിന്ന് വന്ന തനിക്ക് എല്ലാം വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും ധോണി പറഞ്ഞു.

Ads By Google

‘ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നത് എന്റെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. അടുത്ത മത്സരത്തില്‍ തന്നെ തിരഞ്ഞെടുക്കുമോ എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും ടെന്‍ഷനടിക്കാറില്ല.’ ധോണി പറഞ്ഞു.

റാഞ്ചി പോലൊരു ചെറിയ നഗരത്തില്‍ വന്ന എനിക്ക് തരണം ചെയ്യാന്‍ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. പക്ഷേ, അത്‌കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായി. എന്ത് വന്നാലും നേരിടാനുള്ള ധൈര്യമുണ്ടാക്കി തന്നത് അത്തരം പ്രതിസന്ധികളാണെന്നും ധോണി പറഞ്ഞു.

റാഞ്ചിയിലെ കായിക മേഖലയ്ക്ക് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു.

Advertisement