ന്യൂദല്‍ഹി: നിരോധിച്ച 1000, 500 രൂപയുടെ കറന്‍സികള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ തിരിച്ച് നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നിരോധിച്ച നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ച് സമര്‍പ്പിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.


Also Read: ധോണിക്കു പിന്നാലെ ഷറപ്പോവയും ഭവനപദ്ധതി തട്ടിപ്പില്‍ കുടുങ്ങി; ഷറപ്പോവക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്.