കണ്ണൂര്‍ :  സി.പി.ഐ സമ്മേളനം വാര്‍ത്തകളില്‍ ഇടം നേടാത്തത് അഭ്യാസം കാണിക്കാത്തതുകൊണ്ടാണെന്ന്സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അത്തരത്തില്‍ അഭ്യാസം കാണിച്ച് വാര്‍ത്തകളില്‍ ഇടം നേടാന്‍ സി.പി.ഐ. ഇല്ല. ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കാനും ഞങ്ങളില്ല. സമ്മേളനം അതിന്റെ വിജയം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കും. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനമായിരിക്കും സി.പി.ഐയുടേതെന്നും പന്ന്യന്‍ പറഞ്ഞു.

വാര്‍ത്താപ്രാധാന്യം ലഭിക്കാത്തതിന്റെ പേരില്‍ സമ്മേളനത്തിന് യാതൊരു കോട്ടവും സംഭവിക്കില്ല. എന്തുകൊണ്ടും സമ്മേളനം ഒരു ചരിത്ര വിജയമായി മാറും. ഇതുവരെ ഇല്ലാത്തത്ര ജന പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട. ഒരു സോഷ്യലിസ്റ്റ് മത്സരത്തിന് പാര്‍ട്ടി ഒരുങ്ങുകയാണ്. സി.പി.ഐ.എമ്മിന് കിട്ടുന്ന ജനപിന്തുണയേക്കാള്‍ കൂടുതല്‍ പിന്തുണ  സി.പി.ഐക്കുണ്ട് . എന്തെങ്കിലും കോപ്രായങ്ങള്‍ കാണിച്ച് വാര്‍ത്തകളില്‍ ഇടം നേടാന്‍ സി.പി.ഐക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

Malayalam News

Kerala News in English