എഡിറ്റര്‍
എഡിറ്റര്‍
ഇടതുമുണിയിലേക്ക് ഇപ്പോഴില്ല, ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് സൈദ്ധാന്തികമായിട്ട് : മാണി
എഡിറ്റര്‍
Tuesday 26th February 2013 12:52pm

തിരുവനന്തപുരം:  യു.ഡി.എഫില്‍ നിന്ന് ഇടത് മുന്നണിയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി കെ.എം മാണി. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും കെ.എം മാണി വ്യക്തമാക്കി.

Ads By Google

മാണിയെ എല്‍.ഡി.എഫിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയിലേക്കുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ക്ഷണത്തില്‍ നന്ദിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍.ഡി.എഫിലേക്ക് ഇല്ലെന്ന് സൗമനസ്യത്തോടെ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണിബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞത് തികച്ചും സൈദ്ധാന്തികമായിട്ടാണ്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുന്നണിയില്‍ നിന്നും വിട്ടുപോകാന്‍ കഴിയില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാണി വിവാദമായ പരാമര്‍ശം നടത്തിയത്.

വേര്‍പിരിയാനാവാത്തതല്ല മുന്നണി ബന്ധം എന്നാണ് മാണി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിവാഹബന്ധം പോലെയല്ല മുന്നണി ബന്ധമെന്നും ശാശ്വതമാവണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ യു.ഡി.എഫ് വിടുമോ എന്ന ചോദ്യത്തിന് വിടില്ല എന്ന ഉത്തരം കെ.എം. മാണി നല്‍കുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നണി മാറ്റം നടത്തൂവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുന്നണിബന്ധം ശാശ്വതമായ കാര്യമല്ല. വിവാഹംപോലെയുള്ള ബന്ധവുമല്ല. മിനിമം പരിപാടിയുടെ പേരിലുള്ള ബന്ധം അതില്‍ മാറ്റം വരുമ്പോള്‍ ഇല്ലാതാകുമെന്നും മാണി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് പറയുന്നില്ല. അതേസമയം, നൂറുമാര്‍ക്ക് കിട്ടേണ്ട യു.ഡി.എഫ് സര്‍ക്കാരിന് താന്‍ 70 മാര്‍ക്ക് മാത്രമാണ് നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് നല്ല പാര്‍ട്ടിയായതിനാലാണ് എല്‍.ഡി.എഫ്. ക്ഷണിക്കുന്നത്. അവരെ കുറ്റംപറയില്ലെന്നും മാണി പറഞ്ഞു.

Advertisement