ന്യൂദല്‍ഹി: ബോളിവുഡില്‍ സിനിമകള്‍ വാരിക്കൂട്ടുകയാണ് കരീന കപൂര്‍. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ഏജന്റ് വിനോദ് ‘എന്ന ചിത്രവും ഒത്തിരി പ്രതീക്ഷ നല്‍കുന്നതാണെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രത്തോടെ ആക്ഷന്‍ പടങ്ങളോട് താന്‍ വിടപറയുകയാണെന്ന് കരീന പ്രഖ്യാപിച്ചു കഴിഞ്ഞു.

കരീനയുടെ ബോയ്ഫ്രണ്ടും ബോളിവുഡ് യൂത്ത് ഐക്കണുമായ സെയ്ഫ് അലിഖാനൊത്താണ് കരീന ചിത്രത്തില്‍ അഭിനയിച്ചത്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കരീനയും സെയ്ഫും ഒന്നിച്ചത്. എന്നാല്‍ ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളിലൊന്നും അഭിനയിച്ചതില്‍ താന്‍ തൃപ്തയല്ലെന്നാണ് കരീന പറയുന്നത്.

Subscribe Us:

‘ ഹൃദയത്തില്‍ ഒരുപാട് പ്രണയം സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആക്ഷന്‍ രംഗങ്ങളൊന്നും എനിയ്ക്ക് അനായാസമായി വഴങ്ങില്ല. നന്നായി ബുദ്ധിമുട്ടിയാണ് പല സ്റ്റണ്ട് സീനും അഭിനയിച്ചത്. അതില്‍ തന്നെ ഞാന്‍ തൃപ്തയല്ല. റൊമാന്റിക് ചി്ത്രത്തിലഭിനയിക്കാനാണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം. പ്രണയഗാനങ്ങളും പ്രണയരംഗങ്ങളും എനിയ്ക്ക് അനായാസമായി വഴങ്ങും. അതുപോലെ നന്നായി പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രങ്ങളെ മാത്രം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’.

മാര്‍ച്ച് 23 ന് ‘ഏജന്റ് വിനോദ് ‘എന്ന ചിത്രം റിലീസായതിനുശേഷം കരീന,സെയ്ഫ് വിവാഹം നടക്കുമെന്ന് ബോളിവുഡില്‍ പരക്കെ സംസാരമുണ്ട്.എന്നാല്‍ വിവാഹത്തെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും കരിയറില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാനാണ് തീരുമാനമെന്നും കരീന വെളിപ്പെടുത്തിയിരുന്നു.

‘ഏക് മേന്‍ ഓര്‍ ഏക് തൂ ‘എന്ന ചിത്രത്തില്‍ ഇമ്രാനുമൊത്ത് കരീന തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.  കരിയറിലെ തന്നെ വ്യത്യസതയാര്‍ന്ന വേഷമാണ് ചിത്രത്തിലേതെന്നും കരീന പറഞ്ഞു.

‘2011ല്‍ എനിയ്ക്ക് കുറേ മികച്ച കഥാപാത്രങ്ങളെ കിട്ടി. രാവണും ബോര്‍ഡിഗാഡും എല്ലാം നല്ല അഭിപ്രായമാണ് നേടിത്തന്നത്. അതുപോലെ തന്നെ 2012 ന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. ‘ഏക് മേന്‍ ഓര്‍ ഏക് തു’ വിന്റെ തിരക്കഥയുടെ ആദ്യത്തെ കുറച്ച് പേജുകള്‍ വായിച്ചപ്പോള്‍ തന്നെ എനിയ്ക്ക് ഏറെ ഇഷ്ടമായി. കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നതില്‍ സംശയമില്ല’.കരീന വ്യക്തമാക്കി.

Malayalam News

Kerala News In English