Categories

Headlines

ഓണം വരെ വൈദ്യുതി നിയന്ത്രണമില്ല: കെ.എസ്.ഇ.ബി

തിരുവനന്തപുരം: കേരളത്തില്‍ ഓണം വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

Ads By Google

കേരളത്തിന് അനുവദിച്ച പരമാവധി വൈദ്യുതിയായ 7 മില്യണ്‍ യൂണിറ്റ് കായംകുളം താപനിലയത്തില്‍ നിന്നും വാങ്ങാനും യോഗത്തില്‍ തീരുമാനമുണ്ട്. ഇതുമൂലം പ്രതിമാസം കെ.എസ്.ഇ.ബിക്ക് 180 കോടിയുടെ അധിക ബാധ്യതയുണ്ടാവും.

കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബിക്കുണ്ടായ 1934 കോടിയുടെ റവന്യൂ കമ്മി ചാര്‍ജ് വര്‍ദ്ധനയിലൂടെ മറികടക്കാനാകുമെന്നും യോഗം വിലയിരുത്തി.

Tagged with: |