എഡിറ്റര്‍
എഡിറ്റര്‍
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല; എല്ലാം അഭ്യൂഹം മാത്രമെന്ന് ഹിലരി
എഡിറ്റര്‍
Friday 19th October 2012 11:48am

വാഷിങ്ടണ്‍: ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. 2016 ല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

Ads By Google

ഇനി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഞാനില്ല. തിരഞ്ഞെടുപ്പിനെ നേരിടാനും ഇല്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.

ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഹിലരി പറഞ്ഞു. രാജ്യത്ത് ആദ്യ വനിതാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് കാണാന്‍ തനിക്കും ആകാംക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തുന്നതോടെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങാനാണ് താല്‍പര്യമെന്ന് ഹിലരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബറാക്ക് ഒബാമ രണ്ടാം വട്ടവും ജനവിധി തേടുന്നതോടെയാണ് ഹില്ലരി 2016 ല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഹില്ലരി വ്യക്തമാക്കിയത്.

Advertisement