തിരുവനന്തപുരം : വിളപ്പില്‍ശാല മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പൂട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നടത്തിയ പദ്ധതിയാണിത്. അതുകൊണ്ടു തന്നെ പ്ലാന്റ് പൂട്ടാന്‍ കഴിയില്ല.

വിളപ്പില്‍ ശാല മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പൂട്ടിയാല്‍ അതിന് മറുപടി പറയേണ്ട ബാധ്യത കോര്‍പ്പറേഷനുണ്ടെന്നും മേയര്‍ വ്യക്തമാക്കി. വിളപ്പില്‍ ശാലയിലേക്ക് കൊണ്ടുവരുന്ന മാലിന്യത്തിന്റെ തോത് കുറയ്ക്കാനുള്ള നടപടികള്‍ എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം അല്ലാതെ പ്ലാന്റ് പൂട്ടുക എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
വിളപ്പില്‍ശാല ജനകീയ സമതിയുടെ സമരത്തെ തുടര്‍ന്ന് മാലിന്യപ്ലാന്റ് പഞ്ചായത്ത് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപും നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. നഗരത്തിലെ മാലിന്യപ്രശ്‌നം പരഹരിക്കാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് ബി.ജെ.പി കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ആചരിച്ചിരുന്നു

Subscribe Us:


വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

Malayalam News

Kerala News In English