ന്യൂദല്‍ഹി; പൊതുചര്‍ച്ചകളും വിമര്‍ശനങ്ങളും തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. രാജ്യത്തിന്റെ ഓരോ സംഭവ വികാസങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. സൈബര്‍ മേഖലയിലയുടെ ഉള്ളടക്കം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമം വിവാദമായ സാഹചര്യത്തിലാണ് ബാന്‍ കി മൂണിന്റെ പ്രസ്ഥാവന.

ഒരു മനുഷ്യന് ഈ ലോകത്ത് സംഘടിക്കാനും ആശയവിനിമയം നടത്താനും ആശയാവിഷ്‌ക്കാരം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയല്ല മറിച്ച് ബഹുമാനിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. മനുഷ്യന്റെ ആവിഷ്‌കരണ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റേത്. ഒരു വിധത്തിലും അത് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല.

Subscribe Us:

സര്‍ക്കാര്‍ സാമൂഹിക വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള ഇന്റര്‍നെറ്റ് സൈറ്റുകളെ നിയന്ത്രിക്കുമെന്ന് ടെലകോം മന്ത്രി കപില്‍സിബല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യു.എന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം