എഡിറ്റര്‍
എഡിറ്റര്‍
എമര്‍ജിങ് കേരളയുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ല: സുഗതകുമാരി
എഡിറ്റര്‍
Saturday 1st September 2012 4:00pm

തിരുവനന്തപുരം: നെല്ലിയാമ്പതി  അടക്കമുള്ള  പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ എമര്‍ജിങ് കേരളയുടെ പേരിലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് സുഗതകുമാരി.

എമര്‍ജിങ് കേരളയിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്നും ഇത്തരം പദ്ധതികള്‍ എന്തുവന്നാലും എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

Ads By Google

അതേസമയം, എമര്‍ജിങ് കേരളയെ സംബന്ധിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആരോപണങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും മുക്കും മൂലയും മാത്രം കണ്ട് അതിനെതിരെ പ്രതികരിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement